ഗോവ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മഹാരാഷ്‌ട്രവാദി ഗോവ ഗോമന്തക് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരെ വിലക്കിയ സ്പീക്കറുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി .ജെ.പി നേതൃത്വം നല്‍കുന്ന ഗോവ ഡെമോക്രാറ്റിക് അലയന്‍സ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യണമെന്നും വീണ്ടും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ തങ്ങള്‍ക്ക് പിന്തുണ വാഗ്‌ദാനം ചെയ്തിട്ടുള്ള എല്ലാ എംഎല്‍എമാരെയും ഒരിക്കല്‍ കൂടി രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന് മുന്നില്‍ ഗോവ ഡെമോക്രാറ്റിക് അലയന്‍സ് അണിനിരത്തിയിരുന്നു.ഗോവയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇത് രാഷ്‌ട്രപതിയെ ബോധ്യപ്പെടുത്താനാണ് എംഎല്‍എമാരെ ഒരിക്കല്‍ കൂടി രാഷ്‌ട്രപതിയുടെ മുമ്പാകെ അണിനിരത്തുന്നതെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു
കോണ്‍ഗ്രസ് മന്ത്രിസഭക്കുള്ള പിന്തുണ ഗോമന്തക് പാര്‍ട്ടി പിന്‍വലിച്ചതും കോണ്‍ഗ്രസ് എംഎല്‍എ വിക്‍ടോറിയ ഫെര്‍ണാണ്ടസ് നിയമസഭ അംഗത്വം രാജിവെച്ചതും കാമത്ത് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടപ്പോള്‍ ബി.ജെ.പി തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരെ രാഷ്‌ടപതിക്ക് മുന്നില്‍ അണിനിരത്തിയിരുന്നു
|