പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓസ്‌ട്രേലിയയ്‌ക്ക് ഭീഷണിയല്ല: ഹനീഫ്
haneef
FILEFILE
ഓസ്‌ട്രേലിയയ്ക്ക്‌ താന്‍ ഭീഷണിയല്ലെന്നും ഒരു തരത്തിലുള്ള ഭീകര പ്രവര്‍ത്തനത്തെ കുറിച്ചും ചിന്തിച്ചിട്ടു പോലുമില്ലെന്നും ഓസ്‌ട്രേലിയന്‍ തടവില്‍ നിന്നും മോചിതനായ ഇന്ത്യന്‍ ഡോക്‍ടര്‍ മുഹമ്മദ് ഹനീഫ് പറഞ്ഞു. തായ്‌ലന്‍ഡു വഴി മടങ്ങുമ്പോള്‍ നയന്‍ നെറ്റ്‌ വര്‍ക്കിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ നിരപരാധിയാണെന്നും ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നും ഹനീഫ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി 9.25 നാണ് ഹനീഫ്‌ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ബാംഗ്ലൂരില്‍ വിമാനം ഇറങ്ങിയ ഹനീഫ് ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും മാധ്യമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും ഇന്ത്യന്‍ ഡോക്‌ടര്‍ മുഹമ്മദ്‌ ഹനീഫ്‌ നന്ദി പറഞ്ഞു. തടവില്‍നിന്ന്‌ മോചിതനാകാന്‍ കഴിഞ്ഞതില്‍ വിദേശകാര്യമന്ത്രി ഇ. അഹമ്മദിനും വിദേശമന്ത്രാലയത്തിനും ബന്ധുക്കള്‍ നന്ദി പറഞ്ഞു.

പിനീട്‌ രാത്രി 11.15 ന്‌ ബി ടി എം സ്റ്റേജിലെ വീട്ടിലേക്ക്‌ ബന്ധുക്കള്‍ക്കൊപ്പമാണ്‌ പോയത്‌. വീട്ടിലേക്കു വരുന്നവഴി ഹനീഫ്‌ മദീന മസ്ജിദില്‍ പ്രാര്‍ഥന നടത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.ഹനീഫിന്‍റെ വരവും കാത്ത്‌ നിരവധി മാധ്യമപ്രവര്‍ത്തകരാണ്‌ വീടിനു സമീപം തടിച്ചു കൂടിയത്‌.

ആസ്ത്രേല്യന്‍ അധികൃതരുടെ സംശയത്തിന്‌ ഇരയാവുകയിയിരുന്നു താനെന്ന്‌ എഴുതി തയ്യാറാക്കിയ കുറിപ്പിലൂടെ ഹനീഫ്‌ പറഞ്ഞു. അതെ സമയം ഓസ്‌ട്രേലിയയില്‍ തന്നെ തിരിച്ചുവരാനാണിഷ്‌ടമെന്നു ഹനീഫ്‌ വ്യക്തമാക്കി. ബ്രിസ്ബേന്‍ വിമാനത്താവളത്തില്‍ നിന്ന്‌ ജൂലായ്‌ രണ്ടിനാണ്‌ ഹനീഫ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഗ്ലാസ് ഗൌ സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

അഭിഭാഷകനായ പീറ്റര്‍ റൂസോയും ബന്ധുവായ ഇമ്രാന്‍സിദ്ദിഖും ഹനീഫിനൊപ്പമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനും ആസ്ത്രേല്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും ഇന്ത്യയിലെയും ആസ്ത്രല്യയിലെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഹനീഫ്‌ നന്ദി പറഞ്ഞു.തിങ്കളാഴ്ച വൈകിട്ട്‌ നാലരയ്ക്ക്‌ ഹോട്ടല്‍ അശോകില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന്‌ അറിയിച്ചു.

ആഹ്ലാദാരവങ്ങളോടെയാണ്‌ ഹനീഫിനെ ബന്ധുക്കള്‍ സ്വീകരിച്ചത്‌. വീടിന്‌ മുകളില്‍ 'വെല്‍ക്കം ബാക്ക്‌ ഹോം' എന്നും അഭിഭാഷകനായ പീറ്റര്‍ റൂസ്സോയെ അഭിനന്ദിച്ച്‌ 'ഗ്രെയ്റ്റ്‌ റൂസ്സോ ഗ്രെയ്റ്റ്‌' എന്നും എഴുതിയിരുന്നു. സ്വീകരണമുറിയില്‍ ബലൂണൂകള്‍ പൊട്ടിച്ചാണ്‌ ഹനീഫിനെ ബന്ധുക്കള്‍ വരവേറ്റത്‌.

തീവ്രവാദിയെന്നു മുദ്രകുത്തി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്‌ ഒരു മാസത്തോളം ഹനീഫിനെ തടവില്‍ ഇടുകയായിരുന്നു. പിന്നീട്‌ കുറ്റ വിമുക്തനാക്കിയെങ്കിലും പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡിനും സര്‍ക്കാറിനും ഹെനീഫിന്‍റെ വിഷയം പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്‌. പ്രശ്‌നം രൂക്ഷമായി തുടരുമ്പോഴും റദ്ദാക്കിയ ഹനീഫിന്‍റെ വിസ പുനസ്ഥാപിക്കില്ലെന്ന തീരുമാനത്തിലാണ് കുടിയേറ്റ മന്ത്രി കെവിന്‍ ആന്‍ഡ്രൂസിന്‍റെ നിലപാട്.
കൂടുതല്‍
ഇന്ത്യന്‍ മുസ്ലീങ്ങള്‍ അല്‍ക്വയ്ദയിലില്ല;നാരായണന്‍
തൊഴിലാളികള്‍ കശ്മീര്‍ വിടുന്നു
റെഡ്ഡി രാജിവെക്കണം:ടി‌ഡി‌പി
ക്വത്‌റോച്ചി:അപ്പീല്‍ നല്‍കിയെന്ന് സി‌ബിഐ
ഹനീഫ് ഞായറാഴ്ച വൈകീട്ടെത്തും
ബിയാന്ത് വധം:വധശിക്ഷ നല്‍കണമെന്ന് സി.ബീ‍.ഐ