പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ മുസ്ലീങ്ങള്‍ അല്‍ക്വയ്ദയിലില്ല;നാരായണന്‍
ഇന്ത്യന്‍ മുസ്ലീംങ്ങള്‍ ആരും തന്നെ അല്‍ക്വയ്ദയില്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് എം.കെ.നാരായണന്‍ പറഞ്ഞു. സി‌എന്‍‌എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

കൂടുതല്‍ പേരെ തങ്ങളോടൊത്ത് ചേക്കാന്‍ അല്‍ക്വയ്ദ ലോക വ്യാപകമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലീം സമുദായത്തിനിടയിലേക്ക് ഒരു പ്രവേശനമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനായി അല്‍ക്വയ്ദ ശ്രമങ്ങള്‍ നടത്തിയിട്ടുള്ളതായി കേന്ദ്ര സര്‍ക്കാരിന് അറിയാം. എന്നാല്‍, അവര്‍ ഇത്തരം ശ്രമങ്ങളില്‍ വിജയിച്ചിട്ടില്ല. ഇത് ഒരു തിരിച്ചടിയോ പരാജയമോ ആയാണ് അല്‍‌ക്വയെദ നേതൃത്വം വിലയിരുത്തുന്നതെന്നും നാരായണന്‍ കൂട്ടിച്ചര്‍ത്തു.

ഗ്ലാസ്‌ഗോ സ്‌ഫോടനങ്ങളില്‍ ഇന്ത്യന്‍ സഹോദരങ്ങള്‍ക്ക് പങ്കുള്ള കാര്യത്തിന് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.യുവാവായ കഫീല്‍ അഹമ്മദിനെ സ്വാധീനിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍, ഒരു ദൌത്യത്തിനായി ചുരുങ്ങിയ കാലത്തേക്ക് നിയോഗിക്കപ്പെട്ടവരാണ് ഗ്ലാസ്‌ഗോയിലെയും ലണ്ടനിലെയും പരാജയപ്പെട്ട സ്‌ഫോടന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് മനസ്സിലാക്കാവുന്നതാണെന്ന് നാരായണന്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍
തൊഴിലാളികള്‍ കശ്മീര്‍ വിടുന്നു
റെഡ്ഡി രാജിവെക്കണം:ടി‌ഡി‌പി
ക്വത്‌റോച്ചി:അപ്പീല്‍ നല്‍കിയെന്ന് സി‌ബിഐ
ഹനീഫ് ഞായറാഴ്ച വൈകീട്ടെത്തും
ബിയാന്ത് വധം:വധശിക്ഷ നല്‍കണമെന്ന് സി.ബീ‍.ഐ
ആന്ധ്ര: സംഘര്‍ഷം തുടരുന്നു