പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആണവപരീക്ഷണം പാടില്ല: യു‌എസ്
ഇന്ത്യ ഭാവിയില്‍ ആണവപരീക്ഷണം നടത്തിയാല്‍ ആണവ ഇന്ധനം തിരിച്ചെടുക്കുമെന്ന് അമേരിക്ക. ആണവകരാര്‍ നിരുപാധികമാണെന്നും ആശങ്കകള്‍ എല്ലാം പരിഹരിക്കപ്പെട്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി മണിക്കൂറുകള്‍ക്ക് അകമാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍.


“ ഇന്ത്യ ഭാവിയില്‍ ആണവപരീക്ഷണം നടത്തിയാല്‍ ആണവോര്‍ജ്ജ നിയമപ്രകാരം അമേരിക്കന്‍ പ്രസിഡന്‍റിന് ആണവ ഇന്ധനവും സാ‍ങ്കേതിക വിദ്യയും തിരികെ വാങ്ങാന്‍ കഴിയും.” ബേണ്‍സ് പറഞ്ഞു.


കഴിഞ്ഞ ഡിസംബറില്‍ യു‌എസ് കോണ്‍ഗ്രസ്സ് പാസാക്കിയ ഹൈഡ് ആക്ടിന്‍റെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് കരാറിന് രൂപം നല്‍കിയിരിക്കുന്നതെന്നും ബേണ്‍സ് പറഞ്ഞു. ഇതോടെ ഇന്ത്യ മറ്റൊരു ആണവപരീക്ഷണം നടത്തിയാല്‍ അമേരിക്ക ആണവ ഇന്ധനം തിരികെ ചോദിക്കുമെന്നു വ്യക്തമായിട്ടുണ്ട്.


അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആണവ കരാറിന് എന്തു സംഭവിക്കും എന്നത് കരടുരേഖയില്‍ വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍
ഹനീഫിന് ഓസ്‌ട്രേലിയ വിടുവാന്‍ അനുമതി
ബിയാന്ത് സിംഗ് വധം:വിധി ശനിയാഴ്ച
ഗോവപ്രശ്നം പ്രതിഭയ്ക്ക് മുന്നില്‍
സൈനികരെ പിന്‍‌വലിക്കില്ല: ആന്‍റണി
അഫ്സല്‍: കലാം മനസ്സു തുറന്നു
വെള്ളപ്പൊക്കം: അസ്സമില്‍ 4 മരണം