സംവരണം 50 ശതമാനത്തില്‍ അധികമാവാന്‍ പാടില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ജോലികളില്‍ 65.75 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഒറീസ സര്‍ക്കാരിന്‍റെ തീരുമാനം തള്ളിക്കൊണ്ടാണ് പരമോന്നത് നീതി പീഠം വിധി പ്രസ്താവിച്ചത്..27 ശതമാനം ഒബിസി സംവരണം ഉള്‍പ്പടെ 65.75 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് ഒറീസ സര്‍ക്കാര്‍ തീരുമാനിച്ചിരിന്നത്. നിലവില്‍ 11.25 ശതമാനമുള്ള ഒ ബിസി സംവരണം 27 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം.
എന്നാല്‍, സ്റ്റേറ്റ് അഡ്‌മിനി സ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ കട്ടക് ബെഞ്ച് ഇത് തടഞ്ഞു. തുടര്‍ന്ന് ഒറീസ ഹൈക്കോടതിയും ട്രിബ്യൂണലിന്‍റെ തീരുമാനം ശരിവെച്ചതോടെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സുപ്രീംകോടതിയും ഈ ആവശ്യം തള്ളി. ജസ്റ്റിസുമാരായ എ.കെ മാഥുര്‍,ദല്‍വീര്‍ ഭണ്ഡാരി എന്നിവരാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയത്. മണ്ഡല്‍ കമ്മീഷന്‍ കേസില്‍ സംവരണം 50 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
|