പഞ്ചാബില്‍ തീവ്രവാദം വളര്‍ത്താന്‍ അമേരിക്കയും പാകിസ്ഥാനും ചേര്‍ന്ന് ഗൂഡപദ്ധതി നടപ്പാക്കിയിരുന്നു എന്ന് ഇന്ത്യയിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നു. ‘റോ’യില്‍ നിന്ന് വിരമിച്ച ബി രാമന്‍ പുറത്തിറക്കിയ ‘കൌ ബോയ്സ് ഓഫ് റോ..ഡൌണ്‍ ദ മെമ്മറി ലൈന്‍’ എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശം.
അമേരിക്കന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സന്‍റെ കാലത്ത് തുടങ്ങിയ ഈ അമേരിക്കന്‍-പാകിസ്ഥാന്‍ ഗൂഡ പദ്ധതി 1984 ല്‍ ഇന്ദിരാഗാന്ധിയുടെ മരണം വരെ തുടര്‍ന്നു എന്നും പുസ്തകത്തില്‍ പറയുന്നു. ഖാലിസ്ഥാന്‍ വാദത്തിലൂടെ വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്നും രാമന്‍ വെളിപ്പെടുത്തുന്നു.
സിഖ് കലാപത്തെ നയിച്ചിരുന്ന ജഗദ്‌ജിത് സിംഗ് ചൌഹാനെ പാകിസ്ഥാന്‍ സെനിക ഭരണാധികാരി യാഹ്യ ഖാന്‍ സ്വദേശത്ത് ക്ഷണിച്ച് ആദരിച്ചിരുന്നു. അവിടെ വച്ച് യാഹ്യ ഖാന്‍ നല്‍കിയ പാകിസ്ഥാനില്‍ സൂക്ഷിച്ചിരുന്ന സിഖ് മതവുമായി ബന്ധപ്പെട്ട പുരാതന വസ്തുക്കള്‍ ബ്രിട്ടണിലേക്ക് കൊണ്ടു പോയെന്നും രാമന്‍ തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നു.
കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറി പദവിയിലാണ് ബി രാമന്‍ വിരമിച്ചത്.
|