പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
93 സ്ഫോടനം: ഒരാള്‍ക്ക് വധശിക്ഷ
മുംബൈ നഗരത്തെ നടുക്കിയ 93 ലെ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ക്കു കൂടി പ്രത്യേക ടാഡ കോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചു. ഫാറൂഖ് പാവ്‌ലേ എന്ന ഇയാള്‍ക്ക് എയര്‍ ഇന്ത്യാ ബില്‍ഡിംഗിനും സേനാഭവനും ബോംബു വച്ചതിനാണ് വധശിക്ഷ വിധിച്ചത്.

ഇതോടെ സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ എണ്ണം 11 ആയി. 1993 മാര്‍ച്ച് 12ന് 12 സ്ഫോടനങ്ങളാണ് മുംബൈ നഗരത്തില്‍ ഉണ്ടായത്. 257 ആളുകള്‍ കൊല്ലപ്പെടുകയും 700ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനം, കൊലപാതകം എന്നിവയുള്‍പ്പടെ ആറു കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.

ടൈമര്‍ ഘടിപ്പിച്ച സ്ഫോടകവസ്തു നിറച്ച വാഹനം ശിവസേനാ ആസ്ഥാനത്ത് കൊണ്ടിട്ടതും ആര്‍ഡി‌എക്സ് നിറച്ച് കാര്‍ എയര്‍ ഇന്ത്യാ ബില്‍ഡിംഗിനു സമീപമിട്ടതുമാണ് ഇയാള്‍ക്കുമേലുള്ള കുറ്റം. സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്നു കണ്ടെത്തിയ 100 പേരില്‍ 92പേരുടെ ശിക്ഷ ടാഡ കോടതി ഇതിനകം വിധിച്ചു കഴിഞ്ഞു.

ബോളിവുഡ് താരം സഞ്ജയ് ദത്ത്, മേമന്‍ കുടുംബത്തിലെ നാല് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പടെ എട്ടുപേരുടെ വിധിയാണ് ഇനി പറയാനുള്ളത്.
കൂടുതല്‍
ആണവകരാറിന് അംഗീകാരം
ബലാത്സംഗം:പ്രതികളെ വെറുതെവിട്ടു
പ്രതിഭ പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്തു
സത്യം: ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി
ദേര സച്ച: വീണ്ടും സംഘര്‍ഷം
ഭ്രൂണഹത്യ:കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു