രാജ്യത്തെ നടുക്കിയ 1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ പ്രത്യേക ടാഡാ കോടതി ചൊവ്വാഴ്ച മൂന്നുപേര്‍ക്കു കൂടി വധശിക്ഷ വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇതോടെ മുംബൈ സ്ഫോടന കേസില്‍ പ്രത്യേക ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ചവരുടെ എണ്ണം ഒമ്പതായി
സക്കീര്‍ ഹുസൈന്‍, ഫെറോസ് മല്ലിക്, അബ്ദുള്‍ അക്തര്‍ ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. മാഹിമിലെ മത്സ്യത്തൊഴിലാളി കോളനിയിലേക്ക് ഗ്രനേഡ് എറിഞ്ഞതാണ് ഇവര്‍ക്കുമേലുള്ള കുറ്റം. ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗ്രനേഡ് ആക്രമണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ മൊഹമ്മദ് മോയിന്‍ ഖുറേഷിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു.
|