സ്വാതന്ത്ര്യ സമര സേനാനിയായ ബാല ഗംഗാധര തിലകന്‍റെ നൂറ്റി അമ്പത്തിയൊന്നാം ജന്‍മ ദിനം പാര്‍ലമെന്‍റില്‍ ഉചിതമായ പരിപാടികളോടെ നടന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ലോക്‍സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, രാജ്യ സഭ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. റഹ്‌മാന്‍ ഖാന്‍, കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ എന്നിവര്‍ പാര്‍ലമെന്‍റിലെ സെണ്ട്രല്‍ ഹാളിലുള്ള തിലകന്‍റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖര്‍ജി, ശിവരാജ് പാട്ടീല്‍, ടി.ആര്‍.ബാലു, ടി.ആര്‍.സു ബ്രഹ്‌മണ്യ റെഡീ എന്നിവരും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.
1856 ജൂലൈ 23 ന് മഹാരാഷ്‌ട്രയിലെ രത്ന ഗിരിയിലാണ് ബാല ഗംഗാധരതിലക് ജനിച്ചത്. ഇന്ത്യയ്ക്ക് പൂര്‍ണ്ണമായ സ്വാതന്ത്യം വേണമെന്ന് പ്രഖ്യാപിച്ച ആദ്യ നേതാക്കളില്‍ ഒരാളാണ്. ഇന്ത്യന്‍ ചരിത്രം, സംസ്കൃതം, ഹിന്ദുത്വം,ഗണിത ശാസ്‌ത്രം, ജ്യോതിഷ്യം തുടങ്ങിയ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്വാതന്ത്ര്യം എന്‍റെ ജന്‍മ അവകാശമാണെന്ന് പ്രഖ്യാപിച്ചത് ബാല ഗംഗാധര തിലകാണ്.
മറാത്തി ഭാഷയിലുള്ള കേസരിയെന്ന പത്രം അദ്ദേഹം ആരംഭിച്ചു. 1905 ലെ ബംഗാള്‍ വിഭജനത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.
|