പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദത്തിന്‍റെ വിധി 27ന്
1993 ലെ മുംബൈ സ്‌ഫോടന കേസില്‍ പ്രതിയായ ബോളിവുഡ് നടന്‍ സഞ‌യ് ദത്തിന്‍റെ വിധി ജൂലൈ 27 ന് ടാഡ കോടതി പ്രഖ്യാപിക്കും.ഈ കേസില്‍ 100 പ്രതികളില്‍ 87 പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചുക്കഴിഞ്ഞു. ടൈഗര്‍ മേമന്‍ അദ്ദേഹത്തിന്‍റെ നാല് കുടുംബാംഗങ്ങള്‍ സജ്ഞയ് ദത്ത് ഉള്‍പ്പടെ ആയുധ നിയമപ്രകാരം അറസ്റ്റിലായ നാലുപേര്‍ എന്നിവരും ഇനി ശിക്ഷ വിധിക്കാനുള്ള പ്രതികളില്‍ ഉള്‍പ്പെടുന്നു.

48 ക്കാരനായ ദത്ത് ആയുധം കൈയ്യില്‍ വെച്ചതിന് കുറ്റക്കാരനാണെന്ന് 2006 നവംബറില്‍ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, ഗുരുതരമായ കുറ്റങ്ങളില്‍ നിന്ന് ദത്തിനെ കോടതി വിമുക്തനാക്കിയിരുന്നു. പിസ്റ്റളും എ.കെ.56 തോക്കും കൈവശം വെച്ചതിന് ആയുധ നിയമ ത്തിന്‍റെ മൂന്നും ആറും വകുപ്പുകള്‍ പ്രകാരമായിരുന്നു ദത്തിനെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നത്.

വിധി ദത്തിന് പ്രതികൂലമാവുകയാണെങ്കില്‍ അദ്ദേഹത്തിന് അഞ്ചു വര്‍ഷം തടവ് ലഭിക്കും. 1993 ല്‍ അറസ്റ്റിലായ ദത്ത് 18 മാസം തടവ് ശിക്ഷ അനുവദിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിനെ ജാമ്യത്തില്‍ വിട്ടു.
കൂടുതല്‍
കോയമ്പത്തൂര്‍ സ്‌ഫോടനം:രണ്ട് പേര്‍ക്ക് ജാമ്യം
തമിഴ്നാട്:ഗര്‍ഭിണികള്‍ക്ക് ആംബുലന്‍സ്
ജ‌ഡ്ജിമാരെ അധിക്ഷേപിക്കുന്നത് അനുവദിക്കില്ല
ഉപരാഷ്ട്രപതി: നജ്മ സ്ഥാനാര്‍ത്ഥിയായേക്കും
അമര്‍നാഥ്:1.5 ലക്ഷം പേര്‍ തീര്‍ഥാടനം നടത്തി
മദ്രസകള്‍ക്കുള്ളസഹായം നിറുത്തണം:വി‌എച്ച്‌പി