ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി എന്‍ ഡി എ നേതാക്കള്‍ ഞായറാഴ്ച യോഗം ചേരും. രാജ്യസഭയുടെ മുന്‍ ഉപാധ്യക്ഷ നജ്മാ ഹെപ്തുളളയെ ആകും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുക എന്ന് സുചനയുണ്ട്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ നജ്മ സമമതം പ്രകടിപ്പിച്ചിട്ടുള്ളതായി ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയെ ആണ് കോണ്‍ഗ്രസ്- ഇടതു പക്ഷം സ്ഥാനാര്‍ത്ഥിയായി നിശ്ചയിചയിച്ചിട്ടുള്ളത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഭൈറോണ്‍ സിംഗ് ഷെഖാവത് പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് എന്‍ ഡി എ യോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് എന്‍ ഡി എ നേതാവ് സുഷമ സ്വരാജ് വെളിപ്പെടുത്തി.ആഗസ്ത് പത്തിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
|