വൈറല്‍ പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ആര്‍.എസ്.എസ് മേധാവി സുദര്‍ശന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. വിശ്രമിക്കാനും,ചെക്കപ്പ് പൂര്‍ത്തിയാക്കാനും അദ്ദേഹത്തോട് ഡോക്‍ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായി അദ്ദേഹത്തിന് യാതൊരു പ്രശ്‌നവുമില്ലെന്ന് സുദര്‍ശന്‍റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
സുദര്‍ശന് ഹൃദയാഘാതം ഉണ്ടായിയെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്,ബി.ജെ.പി മുന്‍ പ്രസിഡന്‍റ് എല്‍.കെ.അദ്വാനി എന്നിവര്‍ സുദര്‍ശനെ സന്ദര്‍ശിച്ചിരുന്നു.
ഇപ്പോഴത്തെ ചത്തീസ്‌ഖണ്ഡിലുള്ള റായ്പ്പൂര്‍ സ്വദേശിയാണ് സുദര്‍ശന്‍. 2000 മുതല്‍ ആര്‍.എസ്.എസിന്‍റെ മേധാവി സ്ഥാനം സുദര്‍ശന്‍ വഹിക്കുന്നു.
|