പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുജറാത്തില്‍ നുഴഞ്ഞുകയറ്റ ഭീഷണി
ഗുജറാത്തിന്‍റെ പടിഞ്ഞാറന്‍ ചതുപ്പുപ്രദേശങ്ങള്‍ പാക് പിന്തുണയുള്ള ഭീകരസംഘടനകള്‍ നുഴഞ്ഞുകയറ്റത്തിന് ഉപയോഗപ്പെടുത്തുമെന്ന് അതിര്‍ത്തി സുരക്ഷാസേന (ബി‌എസ്‌എഫ്) മുന്നറിയിപ്പ് നല്‍കുന്നു.

ഭീകരസംഘടനകള്‍ രാജ്യത്ത് കടന്നുകയറാന്‍ കടല്‍മാര്‍ഗ്ഗം ഉപയോഗിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ബി‌എസ്‌എഫ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായി വേലിക്കെട്ടുകള്‍ നുഴഞ്ഞുകയറ്റത്തിനെ തടുക്കുന്നു.

എന്നാല്‍ ചതുപ്പുപ്രദേശങ്ങളില്‍ വേലിക്കെട്ടുകള്‍ ഇല്ലാത്തതാണ് ഇവിടെ നുഴഞ്ഞു കയറ്റത്തിനായി തീവ്രവാദ സംഘടനകള്‍ തെരഞ്ഞെടുക്കാന്‍ കാരണം . തീരദേശമേഖലകളിലും ചതുപ്പുപ്രദേശങ്ങളിലും നുഴഞ്ഞുകയറ്റ ഭീഷണിയുണ്ടെന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിരോധ മന്ത്രി എ. കെ. ആന്‍റണി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ തുടങ്ങിയവരെ യഥാസമയം അറിയിച്ചുകഴിഞ്ഞതായി ബി‌എസ്‌എഫ് അറിയിച്ചു.
കൂടുതല്‍
സോറന്‍ വോട്ട് രേഖപ്പെടുത്തി
93 സ്ഫോടനം: 3പേര്‍ക്കുകൂടി വധശിക്ഷ
ജാര്‍ഖണ്ഡ്: മൂന്നു മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു
രാഷ്‌ട്രപതി: പോളിംഗ് മുന്നോട്ട്
മൂന്നാം മുന്നണി പിളര്‍ന്നു?
ചാര ഉപഗ്രഹം: എതിര്‍പ്പ് ശക്തം