ബ്രിട്ടീഷ് എം.പിമാര്‍ക്ക് ഇന്ത്യന്‍ യോഗാചാര്യന്‍ ബാബ രാംദേവ് യോഗ ക്ലാസെടുക്കും.
കൂടുതല്‍ ഊര്‍ജസ്വലമാവാനും,സര്‍ഗാത്മകശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാണ് രാംദേവിന്‍റെ യോഗ ക്ലാസില്‍ ബ്രിട്ടീഷ് എം.പിമാര്‍ പങ്കെടുക്കുന്നത്. ബ്രിട്ടണിലെ നിയമനിര്‍മ്മാണ സഭയായ ഹൌസ് ഓഫ് കോമണ്‍സാണ് ഇതിനായി രാംദേവിനെ ക്ഷണിച്ചത്. രാംദേവ് ഇപ്പോള്‍ ബ്രിട്ടണിലുണ്ട്.
കാന്‍സര്‍,എയ്ഡ്സ് എന്നീ രോഗങ്ങള്‍ പാരമ്പര്യ മരുന്നുകള്‍ ,ശ്വസന ക്രമീകരണങ്ങള്‍ എന്നിവയിലൂടെ ഭേദമാക്കാമെന്ന് രാംദേവ് അവകാശപ്പെടുന്നു. ഗ്ലാസ്‌ഗോവില്‍ രാംദേവ് ആറു ദിവസം നീണ്ടു നില്‍ക്കുന്ന യോഗക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ജൂലൈ 19 നായിരിക്കും ഈ ക്യാമ്പ്.അതിനു ശേഷം ലണ്ടനിലും കോവണ്ട്രിയിലും രാംദേവ് യോഗ ക്യാമ്പുകള്‍ നടത്തും.
രാംദേവ് തന്‍റെ മരുന്നുകളില്‍ മനുഷ്യന്‍റെ എല്ലുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഉയര്‍ന്നിരുന്നു.
|