പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുര്‍മീതിന് നേര്‍ക്ക് ആക്രമണം

ദേര സച്ച വിഭാഗം തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് സഞ്ചരിച്ചിരുന്ന വാഹനം ഒരു വിഭാഗം ആള്‍ക്കാര്‍ ആക്രമിച്ചു. വാഹനത്തിനു നേരെ നടന്ന കല്ലേറില്‍ നിന്ന് പരുക്കുപറ്റാതെ ഗുമീത് രക്ഷപെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദേര സച്ച വിഭാഗവും സിഖ് വിഭാഗവും തമ്മില്‍ സിര്‍സ ജില്ലയില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഗുര്‍മീതിന്‍റെ വാഹനം ആക്രമിച്ചത്. രാജസ്ഥാനില്‍ നിന്ന് സിര്‍സയിലേക്ക് മടങ്ങുമ്പോള്‍ ഗുകന്‍‌വാലെ ഗ്രാമത്തില്‍ വച്ചാണ് ആക്രമണത്തിന് ഇരയായത്.

സിര്‍സജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അനുയായികളുടെ ആവശ്യപ്രകാരം വഴിയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് വാഹനത്തിന് നേര്‍ക്ക് കല്ലേറ് നടന്നതെന്ന് പൊലീസ് അധികൃതര്‍ പറയുന്നു.

കൂടുതല്‍
ഹനീഫിനോട് അനീതി കാട്ടുന്നു: ഭാര്യ
വ്യാജ ഏറ്റുമുട്ടല്‍: 13 പേര്‍ക്ക് കുറ്റപത്രം
സൈനിക പിന്‍‌മാറ്റം ഉടനെവേണ്ട: ആസാദ്
സംവരണം: കേന്ദ്രം സുപ്രീം കോടതിയില്‍
സി.സി.ഐ മാനേജരുടെ ജഡം കണ്ടെത്തി
പുരി രഥോത്സവം തിങ്കളാഴ്ച