പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ ഡോക്ടറെ വിട്ടയച്ചേക്കും
ഗ്ലാസ്ഗൌ സ്ഫോടന ശ്രമത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി തടവിലാക്കിയ ഇന്ത്യന്‍ ഡോക്ടറെ ഉടനെ തന്നെ മോചിപ്പിക്കുമെന്ന് സൂചന. സ്ഫോടന കേസുമായി ബന്ധപ്പെടുത്തി ഡോക്ടര്‍ മുഹമ്മദ് ഹനീഫിനെ ഓസ്ട്രേലിയന്‍ പൊലീസാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഹനീഫിനെ കസ്റ്റഡിയില്‍ വച്ചുകൊണ്ടിരിക്കാനുള്ള സമയം നീട്ടീക്കിട്ടാനായി കോടതിയെ സമീപിക്കേണ്ട എന്നാണ് ഓസ്ട്രേലിയന്‍ പൊലീസ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 11 ദിവസങ്ങളായി ഹനീഫ് പൊലീസ് കസ്റ്റഡിയിലാണ്.പൊലീസ് ഹനീഫിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തു എന്ന് എ ബി സി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹനീഫിനെതിരെ കേസ് എടുക്കാതെയായിരുന്നു ചോദ്യം ചെയ്യലും കസ്റ്റഡിയില്‍ സൂക്ഷിക്കലും.സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഹനീഫിനെ വെള്ളിയാഴ്ച ഡി എന്‍ എ പരിശോധനയ്ക്കും വിധേയനാക്കി എന്ന് അഭിഭാഷകന്‍ പീറ്റര്‍ റൂസ്സോ വെളിപ്പെടുത്തി.










കൂടുതല്‍
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി
തീവ്രവാദികളാണെന്ന് തെറ്റിധരിച്ച് അറസ്റ്റ്
ഇന്ത്യ-ഇസ്രയേല്‍ മിസൈല്‍ പദ്ധതിക്ക്
തപസി വധം: ദത്ത ആസൂത്രണം ചെയ്തു
സേന സഖ്യത്തെക്കുറിച്ച് ആലോചിക്കും:അദ്വാനി
നരേഷ് ഗോയലിന് നല്ല സര്‍ട്ടിഫിക്കറ്റ്