പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രചാരണം: ബി ജെ പിയില്‍ ഭിന്നത
Sekhavat
FILEFILE
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് ബി ജെ പിയില്‍ ഭിന്നത രൂക്ഷമാവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഭാ പാട്ടീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രചാരണം മുന്നോട്ട് പോവുന്നതിലാണ് ഐക്യമില്ലാത്തത്.

അതിരുകടന്ന വിമര്‍ശനത്തോട് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് മൌനം പാലിക്കുകയാണ്. അതേ സമയം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടേതായി ഒരു പ്രസ്താവനയും ഇറങ്ങിയതുമില്ല.

എന്നാല്‍, ഭൈറോണ്‍ സിംഗ് ശേഖാവത്തിന് പ്രതിഭയെ വ്യക്തിപരമായി ആക്രമിക്കുന്നതിനോട് ആഭിമുഖ്യമില്ലെന്ന് സുഷമാ സ്വരാജ് ആവര്‍ത്തിച്ച് വ്യക്തമാക്കി കഴിഞ്ഞു. ഈ അവസരത്തില്‍ തന്നെയാണ് പ്രതിഭയ്ക്കെതിരെ ബി ജെ പി വെബ്സൈറ്റ് പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ബി ജെ പി വക്താവ് പ്രകാശ് ജവാദേക്കര്‍ പ്രതിഭയ്ക്കെതിരെ പുതിയ ആരോപണവും ഉന്നയിച്ചുകഴിഞ്ഞു. പ്രതിഭ പാട്ടീല്‍, പ്രതിഭ മഹിളാ സഹകരണ ബാങ്കില്‍ നിന്ന് ബന്ധുക്കളായ ഉദ്യോഗസ്ഥരുടെ പേരില്‍ 30 ലക്ഷം രൂപ വായ്പ എടുത്തു എന്നാണ് ആരോപണം.

വായ്പയെകുറിച്ച് റിസര്‍വ് ബാങ്ക് അന്വേഷിക്കുന്നുണ്ടെന്നാണ് ജവാദേക്കര്‍ പറയുന്നത്. പ്രതിഭയ്ക്കെതിരെ അദ്വാനി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളിപ്പോയ അവസരത്തില്‍ ഇത്തരം ആരോപണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.
കൂടുതല്‍
കലാമിന് ബ്രിട്ടീഷ് ബഹുമതി
മുംബൈ ട്രെയിന്‍ സ്‌ഫോടനത്തിന് ഒരു വയസ്സ്
പ്രധാനമന്ത്രിക്ക് ഡോക്ടറേറ്റ് നല്‍കുന്നു
പ്രതിരോധ അക്കാദമിയില്‍ ചന്ദനമോഷണ ശ്രമം
ബിഎസ്എന്‍എല്‍ പണിമുടക്ക് തടസ്സമാവുന്നു
ഗുജറാത്ത്: മഴക്കെടുതി തുടരുന്നു