പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുംബൈ ട്രെയിന്‍ സ്‌ഫോടനത്തിന് ഒരു വയസ്സ്
മുംബൈ നഗരത്തെ നടുക്കിയ പരമ്പര ട്രെയിന്‍ സ്‌ഫോടനം നടന്നിട്ട് ജൂലൈ 11 ബുധനാഴ്ച ഒരു വര്‍ഷം തികയുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ ഒരിക്കലും മടങ്ങി വരാതെ വിട്ടു പോയവര്‍ക്കായി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളും റെയില്‍‌വേയും പ്രത്യേകം അനുസ്‌മരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു.

സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 13 പ്രതികളെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍, സ്‌ഫോടനം ആസൂത്രണം ചെയ്ത ലക്ഷ്കര്‍ ഇ തൊയിബ നേതാവ് ആസാദിയെ ഇനിയും പിടികിട്ടിയിട്ടില്ല.

പിടിയിലായ 13 പ്രതികളുടെ വാദം ജൂലൈ 30 ന് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുബൈ മെട്രോ ട്രെയിനുകളില്‍ ഏഴു സ്‌ഫോടനങ്ങളായിരുന്നു നടന്നത്.

2006 ജൂലൈ 11 ന് നടന്ന പരമ്പര സ്ഫോടനങ്ങളില്‍ 187 ആളുകളാണ് മരിച്ചത്. 812 ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.

കൂടുതല്‍
പ്രധാനമന്ത്രിക്ക് ഡോക്ടറേറ്റ് നല്‍കുന്നു
പ്രതിരോധ അക്കാദമിയില്‍ ചന്ദനമോഷണ ശ്രമം
ബിഎസ്എന്‍എല്‍ പണിമുടക്ക് തടസ്സമാവുന്നു
ഗുജറാത്ത്: മഴക്കെടുതി തുടരുന്നു
ഇന്ത്യ മെട്രോ വിപ്ലവത്തിന്
പ്രതിഭക്കെതിരെ വെബ്സൈറ്റുമായി ബി.ജെ.പി