പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റെയില്‍‌വേ:10.75 വരുമാന വര്‍ദ്ധന നേടി
മൂന്നു മാസത്തെ കാലയളവില്‍ റെയില്‍വേ 10.75 ശതമാനം വരുമാന വര്‍ദ്ധനവ് നേടി. ഏപ്രില്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തിനിടയില്‍ 16535.97 കോടി രൂപയാണ് റെയില്‍‌വേ വരുമാനം നേടിയത്. മുന്‍ വര്‍ഷം ഇത് 14930.26 കോടിയായിരുന്നു.

യാത്രക്കൂലി ഇനത്തില്‍ 4857.52 കോടിരൂപയും ചരക്കു കടത്തിനത്തില്‍ 10028.11 കോടിയാണ് റെയില്‍‌വേ നേടിയത്. യാത്രക്കൂലി ഇനത്തില്‍ മുന്‍‌വര്‍ഷത്തേക്കാള്‍ 11.65 ശതമാനത്തിന്‍റെ വരുമാന വര്‍ധനയുണ്ടായിട്ടുണ്ട്.

2006ല്‍ റെയില്‍‌വേ നേടിയ മൊത്തം വരുമാനം 62484.02 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്. 2005 ല്‍ ഇത് 53644.74 കോടി രൂപയായിരുന്നു. 2006 ല്‍ 16.48 വളര്‍ച്ചയാണ് റെയില്‍‌വേ നേടിയത്. 2006 ല്‍ 6352.07 മില്യണ്‍ ആളുകള്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍, 2005 ല്‍ 5932.10 മില്യണ്‍ ആളുകളായിരുന്നു ട്രെയിനില്‍ യാത ചെയ്തത്. 2006 ല്‍ 7.08 ശതമാനം യാത്രക്കാരുടെ വര്‍ദ്ധനവാണ് റെയില്‍‌വേ നേടിയത്.

ഇന്ത്യന്‍ റെയില്‍‌വേ ലൈനുകളുടെ ദൈര്‍ഘ്യം 108 805 മീറ്ററാ കിലോമീറ്ററാണ്.
കൂടുതല്‍
ആധുനിക പീരങ്കികള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിക്കും
മദ്യപിക്കാത്തതിന് തീ വച്ച് കൊന്നു
പ്രതിഭ ഇന്ന് ഭുവനേശ്വറില്‍
ഛത്തീസ്ഗഡ്: 20 മാവോയിസ്റ്റുകളെ വധിച്ചു
ദയാനിധിയ്ക്കെതിരെ ഡി‌എംകെ
ബ്ലൂലൈന്‍:ഹൈക്കോടതി വിശദീകരണം തേടി