പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
ചന്ദ്രശേഖറുടെ മൃതദേഹം സംസ്കരിച്ചു
മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മൃതദേഹം സംസ്കരിച്ചു. ഏക്തല്‍ സ്ഥലിലാണ് മൃതദേഹം സംസ്കരിച്ചു. മുന്‍ രാഷ്‌ട്രപ്തിമാരായ സെയില്‍ സിംഗ്,കെ.ആര്‍.നാരായണന്‍ എന്നിവരെ സംസ്കരിച്ച സ്ഥലമാണ് യമുന തീരത്തെ ഏക്തല്‍ സ്ഥല്‍. അഞ്ചു മണിക്കായിരുന്നു സംസ്കാരം. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്കാരം.

രാവിലെ ഒന്‍പതു മണി മുതല്‍ ചന്ദ്രശേഖറിന്‍റെ മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. മൃതദേഹം വഹിച്ചുക്കൊണ്ടുള്ള വിലാപയാത്ര ചന്ദ്രശേഖറിന്‍റെ വസതിയായ സൌത്ത് അവന്യുവില്‍ നിന്ന് നാലു മണിക്ക് ആരംഭിച്ചു. രാജാജി മാര്‍ഗ്, കാമരാജ് മാര്‍ഗ്,മൌലാന ആസാദ് നഗര്‍ റോഡ്, അക്‍ബര്‍ നഗര്‍ റോഡ്,ഡല്‍ഹി ഗേറ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് വിലാപയാത്ര ഏക്തല്‍ സ്ഥലിലെത്തിയത്.

പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗ്, ഐക്യപുരോഗമന സഖ്യ ചെയര്‍പേഴ്സണ്‍ സോണിയഗാന്ധി,ഉപരാഷ്‌ട്രപതി ഭൈറോണ്‍ സിംഗ് ശെഖാവത്ത് എന്നിവര്‍ ശവസംസ്കാര ചടങ്ങിലെത്തിയിരുന്നു.
കൂടുതല്‍
ഗുജറാത്ത്:80 ഗ്രാമങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
അമര്‍നാഥ് യാത്ര പുനരാരംഭിച്ചു
7/11:മുഖ്യ പ്രതികള്‍ ഒളിവില്‍
വെള്ളപ്പൊക്കം:രാജസ്ഥാനിലെ സ്ഥിതി മെച്ചപ്പെട്ടു
ചന്ദ്രശേഖറിന്‍റെ ശവസംസ്കാരം വൈകിട്ട്
യമുന സംരക്ഷണം :രാജേന്ദ്ര പ്രചരണം നടത്തും