പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
ബുദ്ധക്ഷേത്രത്തില്‍ മുസ്ലീം രക്ഷാധികാരി
ബീഹാറിലെ ബുദ്ധക്ഷേത്രത്തില്‍ മുസ്ലീം യുവാവിനെ രക്ഷാധികാരിയും ഉപദേശകനുമായി നിയോഗിച്ചു. ബുദ്ധന് ബോധോദയമുണ്ടായ ബുദ്ധഗയയിലുള്ള നീരജ്‌യേസ്വര്‍ ക്ഷേത്രത്തിലാണ് സാബി എ ഷാസ്മിയെന്ന 30 ക്കാരന് നിയമനം ലഭിച്ചത്.

സാബിയെ ഈ പദവികളിലേക്ക് തിരഞ്ഞെടുത്തത് തായ് രാജാവായ ഭൂമിഭൂല്‍ അതുലൈജാണ്. നീരജ്‌യേസ്വര്‍ ക്ഷേത്രത്തിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് തായ്‌ലന്‍റും,അമേരിക്കയാണ്.

തായ് രാജാവ് നല്‍കിയ ഈ ഉത്തരവാദിത്വം തനിക്ക് ഒരു ബഹുമതിയാണെന്ന് സാബി പറഞ്ഞു.

ആദ്യമായിട്ടാണ് ഇവിടെ ഒരു മുസ്ലീം രക്ഷാധികാരിയെ നിയമിക്കുന്നത്. ഇവിടെ 160 മില്യണ്‍ ചെലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ നടക്കും
കൂടുതല്‍
ശെഖാവത്ത് രാഷ്‌ട്രപതിയാകും:ജ്യോതിഷമാസിക
ശിവസേനകാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
ഡല്‍ഹിയില്‍ ക്രമസമാധാനം തകര്‍ന്നു:ബി.ജെ.പി
പിറന്നാള്‍ മധുരത്തില്‍ ദലൈലാമ
സംവരണത്തിനായി ആന്ധ്ര ക്രിസ്താനികള്‍
ആന്ധ്ര പക്ഷപാതം കാട്ടുന്നു: ബിജെപി