പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് പത്തിന്
ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് പത്തിന് നടക്കും. ഇപ്പോഴത്തെ ഉപരാഷ്‌ട്രപതി ഭൈരോണ്‍ സിംഗ് ശേഖാവത്തിന്‍റെ കാലാവധി ആഗസ്റ്റ് 18 ന് തീരുകയാണ്.

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള ഔപചാരിക വിജ്ഞാപനം ജൂലായ് ഒമ്പതിനു പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലായ് 23 ആണ്. സൂക്ഷ്‌മ പരിശോധന 24ന്. പിന്‍‌വലിക്കാനുള്ള അവസാന തീയതി 26. വോട്ടെടുപ്പ് നടക്കുന്നത് ആഗസ്റ്റ് പത്തിന്. ആഗസ്റ്റ് 10 ന് വൈകീട്ട് വോട്ടെണ്ണല്‍.

പാര്‍ല‌മെന്‍റിന്‍റെ ഇരുസഭകളിലെയും അംഗങ്ങളാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍. നാമനിര്‍ദേശം ചെയ്യപ്പെട്ടവരടക്കം പാര്‍ലമെന്‍റിലെ 790 അംഗങ്ങള്‍ വോട്ടവകാ‍ശമുണ്ട്. ഇടതുപക്ഷത്തിന്‍റെയും ബി.എസ്.പിയുടെയും പിന്തുണയുള്ള യു.പി.എക്ക് ഇതില്‍ വ്യക്തമായ ഭൂരിപക്ഷവുമുണ്ട്. അതു കൊണ്ട് ഭരണപക്ഷം തീരുമാനിക്കുന്നയാള്‍ തന്നെയാവും ഉപരാഷ്‌ട്രപതിയാവുക.
കൂടുതല്‍
താജിന്‍റെ വിധി ശനിയാഴ്ച
ഇന്തോ-ചൈന പരിഹാരമുണ്ടാവും:സിംഗ്
‘ഭീകരതയ്ക്ക് മതമില്ല’: സിംഗ്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റില്‍
ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍
വെള്ളപ്പൊക്കം: പകര്‍ച്ചവ്യാധി ഭീഷണിയില്‍