ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 10 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച വെളിപ്പെടുത്തി.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലൈ ഒമ്പതിന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ആണ്. 25 ആയിരിക്കും സൂക്ഷമ പരിശോധനാ തീയതി. ഓഗസ്റ്റ് 18 ന് ആണ് ഇപ്പോഴുള്ള ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശേഖാവത്തിന്‍റെ കാലാവധി അവസാനിക്കുന്നത്.
ജൂലൈ 26 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വോട്ടെണ്ണല്‍ തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് തന്നെ നടക്കും.
പാര്‍ലമെന്‍റില്‍ നിന്ന് 790 അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളും രാജ്യ സഭയിലെ 233 അംഗങ്ങളും കൂടാതെ രാജ്യസഭയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന 12 അംഗങ്ങളും ലോക്സഭയില്‍ നിന്നുള്ള രണ്ട് അംഗങ്ങളും വോട്ടര്‍ പട്ടികയിലുണ്ട്.
നിലവിലുള്ള സാഹചര്യത്തില്‍ ബി എസ് പിയുടെ പിന്തുണയുള്ള യു പി എ-ഇടത് സഖ്യത്തിന് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കും.
|