ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്‍റെ പേരില്‍ സ്ഥിരമായി പീഡിപ്പിച്ചു എന്നാരോപിച്ച് വ്യത്യസ്തമായ ഒരു പ്രതിഷേധ പ്രകടനം. രാജ്‌കോട്ട് സ്വദേശിനി 22 വയസ്സുള്ള പൂജ ചൌഹാനാണ് തന്‍റെ മേല്‍വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് രാജ്‌കോട്ട് തെരുവില്‍ ഒറ്റയ്ക്ക് പ്രതിഷേധിച്ചത്.
കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിനും ഒരു പെണ്‍കുട്ടിക്ക് ജന്മം കൊടുത്തതിനുമായി ഭര്‍ത്താവും വീട്ടുകാരും സ്ഥിരമായി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധവുമായി പൂജ തെരുവിലേക്ക് ഇറങ്ങിയത്. എന്നാല്‍ പ്രതിഷേധത്തിന് ഉടനടി ഫലമുണ്ടാകുകയും ചെയ്തു.
പൂജയുടെ ഭര്‍ത്താവ് പ്രതാപ്‌സിംഗ് ചൌഹാനെയും ഭര്‍തൃമാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നീതികിട്ടിയില്ലെങ്കില്‍ പരിപൂര്‍ണ്ണ നഗ്നയായി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പൂജ ഭീഷനി മുഴക്കിയിരുന്നു. പൂജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.
മാന്യമല്ലാത്ത പെരുമാറ്റത്തിന്‍റെ പേരില്‍ പൂജയ്ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു മുന്‍പ് അവരുടെ മനോനില പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഒരു മണിക്കൂറൂളം രാജ്‌കോട്ട് തെരുവിലൂടെ നടന്നാണ് പൂജ പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയത്.
എന്നാല്‍ കമ്മീഷണര്‍ സ്ഥലത്തില്ലാത്തതെ തുടര്‍ന്ന് അവര്‍ തിരികെ പോരുകയും ചെയ്തു. പൂജയുടെ പരാതിയിന്മേല്‍ നടപടി എടുക്കുന്നതില്‍ പോലീസ് കാട്ടിയ അനാസ്ഥയാണ് അത്തരമൊരു പ്രതിഷേധത്തിന് വഴിവച്ചതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ആഴ്ച പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കടക്കാന്‍ ശ്രമിച്ച പൂജയെ പോലീസ് തടഞ്ഞതായും ആരോപണമുണ്ട്.
|