എതിരാളികള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തനിക്ക് പ്രചോദനമേകിയെന്ന് ഐക്യപുരോഗമന സഖ്യ സര്‍ക്കാര്‍ സ്ഥാനാര്‍ത്ഥി പ്രതിഭ പാട്ടീല്‍ ബുധനാഴ്ച്ച പറഞ്ഞു.പ്രതിഭ പാട്ടീലിനെതിരെ വക്കീലായ മനോഹര്‍ലാല്‍ ശര്‍മ്മ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.
പഞ്ചസാരമില്ല് ഉണ്ടാക്കിയ വകയില്‍ പ്രതിഭയ്ക്ക് 17.7 കോടി രൂപയുടെ ബാങ്ക് ബാധ്യതയുണ്ടെന്നും കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നല്‍കാന്‍ മഹിളാ സഹകരണബാങ്കിലെ ജീവനക്കാരില്‍ നിന്ന് 4556 രൂപ വെച്ച് പിരിച്ച തുക പ്രതിഭ ദേശീയ നിധിയിലേക്ക് അടച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നായിരുന്നു ശര്‍മ്മ ആവശ്യപ്പെട്ടത്. എന്നാല്‍, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി പരാതി തള്ളിയത്.
മഹാരാഷ്‌ട്രയില്‍ ആരോഗ്യമന്ത്രിയായിരിക്കുമ്പോള്‍ നിര്‍ബന്ധവന്ധീകരണത്തിന് ഉത്തരവിട്ടെന്നായിരുന്നു പ്രതിഭക്കെതിരെ ഉയര്‍ന്നുവെന്ന മറ്റൊരു ആരോപണം. സ്വത്തുവിവരം പുറത്ത് വിടാത്തതിനാല്‍ പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് അദ്വാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
പ്രതിഭയുടെ സഹോദരനെതിരെ ഒരു കൊലക്കേസ് ആരോപണവും ഉയര്‍ന്നിരുന്നു
|