അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെയേയും സഹോദരന്‍ അനീസ് ഇബ്രാഹിമിനെയേയും വിട്ടു തരണമെന്ന് ബുധനാഴ്ച ഇന്ത്യ പാക്കിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെടും. അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മയക്കുമരുന്ന് കടത്തും അടക്കമുള്ള പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ഇന്ത്യപാക്ക് ആഭ്യന്തര സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ ആരംഭിച്ചത്.
ബുധനാഴ്ച തുടരുന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത ദാവൂദിനെയും മറ്റും വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ഔദ്യോഗിക നിലപാട് പാക്കിസ്ഥാനെ അറിയിക്കും. അതിര്‍ത്തി കടന്നിട്ടുള്ള തീവ്രവാദത്തിലേക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങിയതിലുള്ള കടുത്ത ആശങ്ക ഇന്ത്യ ചൊവ്വാഴ്ച്ചത്തെ ചര്‍ച്ചയില്‍ പാക്ക് ആഭ്യന്തര സെക്രട്ടറി സയ്യദ് കമാല്‍ ഷായെ അറിയിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ അടിസ്ഥാന സൌകര്യം ഇല്ലാതാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കമാല്‍ഷായുടെ നേതൃത്വത്തില്‍ 11 അംഗസംഘമാണ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയിരിക്കുന്നത്.
1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യ ആസൂത്രണം നടത്തിയത് ദാവൂദും സഹോദരന്‍ അനീസ് ഇബ്രാഹിമും ആയിരുന്നു.സ്ഫോടനത്തില്‍ 257 ആളുകള്‍ മരിക്കുകയും,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992 ലെ ശിവസേന നടത്തിയ മുസ്ലീം വിരുദ്ധ കലാപത്തിന് പ്രതികാരമായിട്ടായിരുന്നു ഈ സ്ഫോടനങ്ങള്‍ നടത്തിയതെന്ന് കരുതുന്നു. 1990 കളുടെ തുടക്കത്തില്‍ ദുബായിലില്‍ താമസിച്ചുക്കൊണ്ട് മുംബെയിലെ അധോലോക പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. എന്നാല്‍,ദാവൂദ് പാക്കിസ്ഥാനില്‍ഇല്ലായെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.
|