ഇന്ത്യയിലെയേയും പാക്കിസ്ഥാനിലെയേയും ആഭ്യന്തര സെക്രട്ടറീമാര്‍ തമ്മിലുള്ള ചര്‍ച്ച ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച ആരംഭിച്ചു. രണ്ട് ദിവസമാണ് ചര്‍ച്ച ഉണ്ടായിരിക്കുക.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം, നുഴഞ്ഞുകയറ്റം,മയക്കുമരുന്ന് കള്ളക്കടത്ത്, ഇരു രാജ്യങ്ങളിലെയേയും തടവുകാരെ കൈമാറുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
11 അംഗ പാക്കിസ്ഥാന്‍ ചര്‍ച്ച സംഘത്തെ നയിക്കുന്നത് സയിദ് കമല്‍ ഷായായിരിക്കും. പാക്കിസ്ഥാനിലെ ആഭ്യന്തര സെക്രട്ടറിയാണ് കമല്‍ ഷാ. ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്തയാണ്.
വിസ നിയമങ്ങള്‍ , അനധികൃത മയക്കുമരുന്ന് കടത്ത് എന്നീ വിഷയങ്ങളും ചര്‍ച്ചയില്‍ ഇടം പിടിക്കും .
നിയന്ത്രണ രേഖയില്‍ നിന്ന് ജമ്മു കാശ്‌മീരിലേക്കുള്ള നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയില്‍ ഇതിനെ തടുക്കുന്ന നടപടികളും ചര്‍ച്ചാ വിഷയങ്ങളാണ്, 2006 ല്‍ മുംബെയില്‍ 187 ആളുകള്‍ മരിക്കാനിടയായ മുംബൈ ട്രെയിന്‍ സ്ഫോടനത്തിന്‍റെ അന്വേഷണത്തിനുള്ള സഹായവും ഇന്ത്യ പാക്കിസ്ഥാന്‍ സംഘത്തോട് ആവശ്യപ്പെടും.
|