പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
രാജേന്ദ്രപ്രസാദിന്‍റെ നിക്ഷേപം 1432 രൂപ !
രാഷ്‌ട്രീയ നേതാക്കള്‍ക്ക് കോടികണക്കിന് രൂപ ബാങ്ക് നിക്ഷേപമായിയുള്ള കാലമാണിത്. എന്നാല്‍, ഇന്ത്യയിലെ ആദ്യത്തെ പ്രസിഡന്‍റായിരുന്ന രാജേന്ദ്രപ്രസാദിന് ബാങ്ക് നിക്ഷേപമായി ഉള്ളത് 1432 രൂപ മാത്രം.

ബീഹാറിലെ എക്സിബിഷന്‍ റോഡിലുള്ള പഞ്ചാബ് നാഷ്‌ണല്‍ ബാങ്കിലാണ് രാജേന്ദ്രപ്രസാദിന് ഈ നിക്ഷേപമുള്ളത്. ഭാരത് രത്‌ന അവാര്‍ഡ് ജേതാവായ രാജേന്ദ്ര പ്രസാദിനോടുള്ള ആദരസൂചകമായിട്ടാണ് ബാങ്ക് ഇപ്പോഴും നിക്ഷേപം ക്ലോസ് ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നത്. രാജേന്ദ്രപ്രസാദ് മരിച്ചിട്ട് നാല് ദശകത്തിലേറെയായി.

രാജേന്ദ്രപ്രസാദിന്‍റെ പിന്‍‌ഗാമികളാരും ബാങ്ക് നിക്ഷേപം ഇതു വരെ പിന്‍‌വലിക്കാന്‍ എത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ പിന്‍‌ഗാമികള്‍ എല്ലാവരും ബീഹാര്‍ വിട്ട് പോയി കഴിഞ്ഞു. രാജേന്ദ്രപ്രസാദിന്‍റെ നിക്ഷേപം ബാങ്കില്‍ ഇപ്പോഴും ഉള്ളത് അഭിമാനമായി കരുതുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ഈ ബാങ്ക് നിക്ഷേപം രാജേന്ദ്രപ്രസാദിന്‍റെ സത്യസന്ധതയെ സൂചിപ്പിക്കുന്നതാണ് ബാങ്ക് പ്രതിനിധീകള്‍ പറഞ്ഞു.
കൂടുതല്‍
പ്രതിഭ: അദ്വാനിയുടെ അഭിപ്രായം വിവാദമാവുന്നു
മുദ്രപത്രം:ശര്‍മ്മയെ വെറുതെ വിട്ടു
ആത്മഹത്യ ശ്രമം പൊലീസുകാ‍രന്‍ ആശുപത്രിയില്‍
വൈക്കോ യു.എസ്. പടക്കപ്പലിനെതിരെ
കേരളം 150 കോടി ആവശ്യപ്പെട്ടു
ഭഗല്‍‌പൂര്‍ കലാപം: വിധി ജൂലൈ 7ന്