പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
മുദ്രപത്രം:ശര്‍മ്മയെ വെറുതെ വിട്ടു
മുദ്രപത്ര കുംഭകോണ കേസില്‍ മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ ആര്‍ എസ് ശര്‍മ്മയടക്കം മൂന്ന് പൊലീസ് ഓഫീസറന്‍‌മാരെ കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് കുറ്റ വിമുക്തരാക്കുന്നതെന്ന് കേസ് പരിഗണിച്ച പ്രത്യേക(മഹാരാഷ്ട്ര കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്‌ഡ് ക്രൈംസ്)കോടതി ബുധനാഴ്ച പറഞ്ഞു.

മുന്‍ കമ്മീഷണര്‍ ആര്‍ എസ് ശര്‍മ്മ, മുമൊബൈ ക്രൈം ബ്രാഞ്ചിലെ മുന്‍ ഡി സി പി പ്രദീപ് സാവന്ത്, സബ്-ഇന്‍സ്പെക്ടര്‍ വസിഷ്ഠ് അന്താലെ എന്നിവരെയാണ് തെളിവുകളില്ലാത്തതിനാല്‍ കുറ്റ വിമുക്തരാക്കിയത്. പ്രത്യേക ജഡ്ജി ചിത്ര കെ ബേദിയാണ് വിധി പ്രസ്താവിച്ചത്.

ശര്‍മ്മയെ ഡി ജി പി സ്ഥാനത്തേക്ക് പരിഗണിക്കുന്ന അവസരത്തിലായിരുന്നു മുദ്രപത്ര കുംഭകോണ കേസില്‍ അറസ്റ്റിലായത്.

2002 ല്‍ വ്യാജ മുദ്രപത്രം കയറ്റി വന്ന ഒരു കാര്‍ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നാണ് മുദ്രപത്ര കുംഭകോണം വെളിയില്‍ വന്നത്. കുംഭകോണത്തില്‍ പിടിയിലായ 68 പേരില്‍ 34 പേരും കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയുണ്ടായി.
കൂടുതല്‍
ആത്മഹത്യ ശ്രമം പൊലീസുകാ‍രന്‍ ആശുപത്രിയില്‍
വൈക്കോ യു.എസ്. പടക്കപ്പലിനെതിരെ
കേരളം 150 കോടി ആവശ്യപ്പെട്ടു
ഭഗല്‍‌പൂര്‍ കലാപം: വിധി ജൂലൈ 7ന്
സൈനിക നിയമം പിന്‍‌വലിക്കേണ്ടതില്ല:ആന്‍റണി
യു എസ് കപ്പല്‍ ആശങ്ക വേണ്ടെന്ന്