എഐഎഡിഎംകെ നേതാവ് ജയലളിത വെള്ളിയാഴ്ച കലാമിനെ സന്ദര്‍ശിച്ചേക്കും. കലാമിനെ രണ്ടാം തവണ രാഷ്ട്രപതിയാക്കാനുള്ള യുഎന്‍പിഎ നീക്കത്തിന് പിന്തുണ നല്‍കാനാണ് ജയലളിത ഡല്‍ഹിയിലെത്തുന്നത്.
കലാമിനുപുറമെ എന്‍.ഡി.എ നേതാക്കളെയും ജയലളിത സന്ദര്‍ശിക്കും. ബുധനാഴ്ച യുഎന്‍പിഎ നേതാക്കള്‍ കലാമിനെ സന്ദര്‍ശിച്ചപ്പോള്‍ ജയലളിത ഉണ്ടായിരുന്നില്ല. ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യു എന്‍ പി എ സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.
യു പി എ അധ്യക്ഷ സോനിയ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് കലാമിനെ പിന്തുണയ്ക്കാനാവില്ല എന്ന് വെളിപ്പെടുത്തിയിരുന്നു. ഇടതുപക്ഷവും എന്‍ സി പിയും യു എന്‍ പി എ നീക്കത്തെ പ്രോത്സാഹിപ്പിച്ചില്ല.
രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായാല്‍ മത്സരരംഗത്തേക്ക് വരാമെന്നായിരുന്നു കലാം മൂന്നാം മുന്നണി നേതാക്കളെ അറിയിച്ചത്.
|