പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയിട്ട് വ്യാഴാഴ്ച മുപ്പതുവര്‍ഷം തികഞ്ഞു. ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക പാര്‍ട്ടിയാണ് ഇടതുപക്ഷം.
ചൈനയില്‍ 1949 മുതല്‍ കമ്മ്യൂണിസ്റ്റ് ഭരണമുണ്ട്. ക്യൂബയില്‍ 1959,ഉത്തരകൊറിയയില്‍ 1948,വിയറ്റ്‌നാമില്‍ 1945മുതല്‍ ഇടതുപക്ഷ ഭരണമുണ്ട്.എന്നാല്‍, ഏതെങ്കില്ലും രാജ്യത്തിന്‍റെ പ്രവിശ്യയില്‍ ബംഗാളിനെ പോലെ ഇടതുപക്ഷം ഇത്രയും അധികം ഭരണം നടത്തിയിട്ടില്ല. ഒമ്പത് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ വളരെയധികം മാറ്റങ്ങള്‍ ബംഗാളില്‍ വരുത്തിയിട്ടുണ്ട്.
ബംഗാളില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി അധികാരം വഹിച്ചത് ജ്യോതി ബസുവായിരുന്നു. എന്നാല്‍, ജ്യോതിബസുവിന്‍റെ പിന്‍ഗാമിയായ ബുദ്ധദേവ്ദാസ് ഗുപ്ത വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.
നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍, എ.ഡി.ബി വായ്പ സ്വീകരിക്കല്‍, കൊക്കോ കോള നിക്ഷേപം സ്വീകരിക്കല്‍ മുതലായവ ബുദ്ധദേവിനെ നിയോലിബറല്‍ വക്താവായി ചിത്രീകരിക്കുന്നതിന് കാരണമായി.
|