രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്നാം മുന്നണിയുടെ പിന്തുണ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനായിരിക്കുമെന്ന് ജയലളിത. ചെന്നൈയില്‍ തിങ്കളാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ജയലളിത ഇക്കാര്യം വ്യക്തമാക്കിയത്.
കലാം രാഷ്ട്രപതി സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും ജയലളിത പറഞ്ഞു. കലാമിന്‍റെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ കക്ഷികള്‍ അംഗീകരിച്ചേക്കുമെന്നും എ ഐ ഡി എം കെ അധ്യക്ഷ ജയലളിത പ്രത്യാശ പ്രകടിപ്പിച്ചു.
കലാമിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് മറ്റെല്ലാകക്ഷികളുടെയും പിന്തുണ തേടുമെന്നും മറ്റുകക്ഷികളുടെയും കലാമിന്‍റെയും പ്രതികരണം അനുസരിച്ചാവും അടുത്ത നടപടിയെന്നും ജയലളിത വ്യക്തമാക്കി.
എട്ട് കക്ഷികള്‍ ചേര്‍ന്ന് രൂപീകൃതമായ മൂന്നാം മുന്നണി, യുണൈറ്റഡ് നാഷണല്‍ പ്രോഗ്രസ്സീവ് അലയന്‍സ്(യു എന്‍ പി എ) എന്ന പേരില്‍ അറിയപ്പെടുമെന്നും ജയലളിത മാധ്യമങ്ങളോട് പറഞ്ഞു. യു എന്‍ പി എ യുടെ യോഗം ഐക്യകണ്ഠേനയാണ് കലാമിന്‍റെ പേര് നിര്‍ദ്ദേശിച്ചത്.
|