സേതു സമുദ്രം കപ്പല്‍ ചാല്‍ പദ്ധതിയുടെ ഭാഗമായുള്ള സമുദ്രത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കല്‍ 2008 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി ടി.അര്‍.ബാലു വെളിപ്പെടുത്തി.
സേതുസമുദ്രം പദ്ധതിയുടെ ഭാഗമായുള്ള ഈ പണിയുടെ ടെന്‍ഡറിംഗില്‍ താമസം നേരിട്ടതും മറ്റ് രാഷ്‌ട്രീയ പ്രശ്നങ്ങള്‍ ഉണ്ടായതും പദ്ധതി പൂര്‍ത്തിയാക്കാന്‍ തടസമുണ്ടാക്കിയെങ്കിലും സമയത്തിനു തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് പല്ലടത്ത് ദേശീയ പാത 67 ന്‍റെ വീതികൂട്ടല്‍ പണി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. മന്ത്രിയോടൊപ്പം തമിഴ്നാട് മന്ത്രി എം.പി.സ്വാമിനാഥനുമുണ്ടായിരുന്നു.
നാഗപട്ടണം - മൈസൂര്‍ ദേശീയ പാത 57 അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 2,500 കോടി രൂപയാണ് ചെലവ്. ഗൂഡല്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
|