പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെച്ചു.ആര്‍ക്കും പരിക്കില്ല.സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബുര്‍ദേവന്‍ ജില്ലയിലെ ആസനോളില്‍ ലാത്തി ചാര്‍ജില്‍ 35 ഗ്രാമീണര്‍ക്കും,നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നന്ദിഗ്രാമില്‍ സംഘര്‍ഷം നടക്കുന്നത്.ഇസ്ക്കോ കമ്പനിയുടെ വിപുലീകരണത്തിന്‍റെയും,ആധുനിക വല്‍ക്കരണത്തിന്‍റെയും ഭാഗമായി ഏറ്റെടുത്ത 305 ഏക്കര്‍ ഭൂമിക്ക് പകരം നല്‍കിയ നഷ്‌ടപരിഹാരം പോരായെന്നാണ് ഗ്രാമീണര്‍ അഭിപ്രായപ്പെടുന്നത്.
ഭൂമി ഏറ്റെടുക്കല്‍ നടപടി ആയിരകണക്കിന് ആളുകളുടെ കിടപ്പാടമാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഉയര്‍ന്ന നഷ്‌ടപരിഹാരവും ഇസ്ക്കോ കമ്പനിയിലെ ജോലിയും നല്‍കുവാന്‍ അധികൃതര്‍ തയ്യാറാകാത്തത് മൂലം ഭൂമി നഷ്ടപ്പെട്ടവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭൂമി വിട്ടു കൊടുക്കുവാന്‍ ഉടമസ്ഥര്‍ തയ്യാറാകാത്തത് മൂലം ജില്ലാ അധികാരികള്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു
|