രാഷ്ട്രപതി തിരഞ്ഞെടുപ്പ് കാര്യത്തില്‍ ഇടതുപക്ഷവും ഡി.എം.കെ മേധാവി കരുണാനിധിയും സമവായം ഉണ്ടാക്കാന്‍ സാദ്ധ്യത. ശിവരാജ് പാട്ടീലിനെ ഐക്യപുരോഗമന സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കരുണാനിധിയ്ക്കുള്ള നീരസമാണ് പുതിയ സമവായം ഉരുത്തിരിയുന്നതിനുള്ള സാദ്ധ്യതയുണ്ടാക്കിയത്.
ഇടതുപക്ഷത്തിന് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ ഐക്യപുരോഗമന സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് തൃപ്‌തിയില്ല. എന്‍.സി.പി നേതാവ് ശരത്പവാറുമായുള്ള ചര്‍ച്ചയില്‍ കരുണാനിധി ഐക്യപുരോഗമന സഖ്യത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ഏവര്‍ക്കും വിശ്വനീയ വ്യക്തിയാവേണ്ട ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. ഏകദേശം 25000ത്തില്‍ അധികം ഇലക്‍ട്രറല്‍ വോട്ടുകളാണ് കരുണാനിധിയുടെ പാര്‍ട്ടിയ്ക്കുള്ളത്
ഇതിനിടെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലേക്ക് ബുധനാഴ്ച തിരിക്കേണ്ടിയിരുന്ന കരുണാനിധി യാത്ര മാറ്റി വെച്ചു. കാലിലെ നീരു മൂലമാണ് കരുണാനിധി യാത്ര മാറ്റി വെച്ചത്. അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ പരിശോധന നടത്തി.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായും ഇടതു നേതാക്കളുമായും കരുണാനിധി ചര്‍ച്ച നടത്തേണ്ടതായിരുന്നു. ഇതിനു പുറമെ കനിമൊഴിയുടെ കേന്ദ്ര മന്ത്രി സഭയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും കരുണാനിധി ചര്‍ച്ച നടത്തും. കനിമൊഴി ഇപ്പോള്‍ രാജ്യ സഭയില്‍ അംഗമാണ്.
|