പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
ഗുര്‍ജാര്‍ : പ്രക്ഷോഭം പടരുന്നു
രാജസ്ഥാനിലെ ഗുര്‍ജാര്‍ സംമുദായ അംഗങ്ങളുടെ പ്രക്ഷോഭം രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിക്കും പടരുന്നു. തങ്ങളെയും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രകടനം നടത്തിയവര്‍ക്ക് എതിരെ നടന്ന പൊലീസ് വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി.

നാലുദിവസമായി സംവരണ പ്രശ്നത്തില്‍ നടക്കുന്ന ആക്രമ സമരങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ആക്രമസമരങ്ങള്‍ തടയാന്‍ സൈന്ന്യത്തിന്റെ സഹായം തേടാന്‍ ശ്രമം നടക്കുന്നു.ഭരണകൂടത്തെ സഹായിക്കാന്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണെ്ടന്നു സവായ് മധോപൂര്‍ പോലിസ് സൂപ്രണ്ട് ജോസ് മോഹന്‍ അറിയിച്ചു.

പ്രക്ഷോഭം മൂലം ട്രെയിന്‍ ഗതാഗതസ്തംഭനം തുടരുകയാണ്. സംസ്ഥാനത്ത് കൂടെയുള്ള എഴ്ട്രയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പലയിടത്തും റെയില്‍പ്പാളം കേടുവരുത്തിയിട്ടുണ്ട്.
പ്രക്ഷോഭകരോട് അനുഭാവം പ്രകടിപ്പിച്ച് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുന്നു.

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പൊലീസിന്റെ കരുതല്‍ തടവിലാണ്.അജ്മീര്‍, പുഷ്കര്‍, ഭരത്പൂര്‍, ചിറദര്‍ഗഡ്, ടോങ്ക കോട്ട, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ബന്ദ് സംഘര്‍ഷഭരിതമായിരുന്നു.
അതിനിടെ ഗുര്‍ജാറുകളുടെ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി നാലു മന്ത്രിമാരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.

കൂടുതല്‍
അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്
സ്ഫോടനം:സൈനികര്‍ക്ക് പരുക്ക്
ആണവ കരാര്‍ പുരോഗതിയില്‍: ബേണ്‍സ്
ബൂട്ടാസിങ് പുതിയ ലാവണത്തിലേക്ക്
ലക്നൗ: ബി.എസ്.പി എംപി അറസ്റ്റില്‍
ഗുജ്ജാര്‍ : മരണസംഖ്യ ഉയര്‍ന്നു