കശ്മീരിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് യുറോപ്യന്‍ പാര്‍ലമന്‍റ് അംഗീകരിച്ചു. ബരോനെസ് എമ്മ നിക്കോള്‍സന്‍റെ റിപ്പോര്‍ട്ടിനാണ് യൂറോപ്യന്‍ പാര്‍ലമന്‍റ് അംഗീകരം നല്‍കിയത്.
ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം റിപ്പോര്‍ട്ടില്‍ നിരാകരിക്കുന്നുണ്ട്. പാക് അധിനിവേശ കശ്മീരിലെ പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്‍റിലെ 522 അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തു. റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഒന്‍പത് വോട്ടുകള്‍ ഉണ്ടായിരുന്നു.
19 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പഅകിസ്ഥാനില്‍ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട സ്ഥിതിതി വിശേഷവും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് ഇതെന്ന് സൂചനയുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ വിദേശ കാര്യ കമ്മിറ്റി ഉപാധ്യക്ഷ ആണ് എമ്മ നിക്കോള്‍സണ്‍.
|