പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
ഇടതിന്മാത്രമായിസ്ഥാനാര്‍ത്ഥിയില്ല:കാരാട്ട്
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കേണ്ട സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ഇടത് മുന്നണി യോഗം അന്തിമ തീരുമാനമെടുത്തില്ല.എന്നാല്‍, ഇടതിനു മാത്രമായി ഒരു സ്ഥാനാര്‍ത്ഥിയുണ്ടാവില്ല എന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ മാനദണ്ഡങ്ങള്‍ക്ക് യോഗം അന്തിമരൂപം നല്‍കിയെന്ന് പ്രകാശ് കാരാട്ട് വെളിപ്പെടുത്തി. മതേതര ചിന്താഗതിയുള്ള, പാര്‍ലമെന്‍ററി കാര്യങ്ങളില്‍ അവഗാഹമുള്ള, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, പാര്‍ലമന്‍റ് എന്നീ ഘടകങ്ങളുടെ സന്തുലനം നിലനിര്‍ത്താന്‍ കഴിവുള്ള ആളിനെയായിരിക്കും ഇടത് കക്ഷികള്‍ പിന്തുണയ്ക്കുക.

കരണ്‍സിംഗ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രണാബ് മുഖര്‍ജി എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത് . ഇതില്‍ പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ ഇടത് കക്ഷികള്‍ ഒരുക്കമാണ്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രണാബിനെ വിട്ടുകളയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുക്കമല്ല.

ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിക്കുന്ന സ്ഥാനാര്‍ത്ഥിയാണെന്നാണ് ഇടത് കഷികളുടെ നിലപാട്. കോണ്‍ഗ്രസ് ചാറ്റര്‍ജിയുടെ പേര് നിര്‍ദ്ദേശിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ഇടത് കക്ഷികള്‍ വെളിപ്പെടുത്തുന്നു.
കൂടുതല്‍
ആയുധ ഫാക്ടറിയില്‍ സ്ഫോടനം: 3 മരണം
ഇറക്കുമതി : വന്ദനശിവയുടെ ഹര്‍ജി തള്ളി
വ്യാജഏറ്റുമുട്ടല്‍ സിബിഐ അന്വേഷണമില്ല
ദയാനിധി മാരന്‍ രാജിവച്ചു