യുവതി പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

ചങ്ങരംകുളം| WEBDUNIA|
PRO
മലപ്പുറം ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്.

ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനുള്ളില്‍ ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ച കേസില്‍ ബുധനാഴ്ചയാണ് അനീഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയുടെ മൃതദേഹം എടപ്പാള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :