തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്ക് പ്രതിഫലമില്ല

കൊച്ചി| WEBDUNIA|
PRO
വോട്ടര്‍പട്ടിക പുതുക്കുന്നതുമുതല്‍ തെരഞ്ഞെടുപ്പിന്‌ സമ്മതിദായകര്‍ക്ക്‌ വോട്ടിംഗ്‌ സ്ലിപ്പ്‌ വീടുകളില്‍ എത്തിക്കുന്നതടക്കമുള്ള ശ്രമകരമായ ജോലി പൂര്‍ത്തിയാക്കിയ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം ലഭിച്ചില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഏറെ പ്രധാനപ്പെട്ട ചുമതലകളാണ്‌ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ വഹിക്കുന്നത്‌.

സെപ്റ്റബറില്‍ വോട്ടര്‍പട്ടിക പുതുക്കുമ്പോള്‍ മുതല്‍ തെരഞ്ഞെടുപ്പുകളില്‍ എല്ലാബൂത്തുകളിലും ഇവരുടെ സേവനം നിര്‍ണ്ണായകമാണ്‌. പൊതുജനങ്ങളുടെ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കാനും ഈ സംവിധാനം സഹായകവുമാണ്‌. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാനുള്ള അപേക്ഷ സ്വീകരിച്ച്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നത്‌ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ ചുതലയാണ്‌. ഇതിന്‌ പുറമേയാണ്‌ തെരഞ്ഞെടുപ്പിന്‌ സമ്മതിദായകര്‍ക്കുള്ള വോട്ടിംഗ്‌ സ്ലിപ്പുകള്‍ വീടുകളില്‍ എത്തിക്കുന്ന ശ്രമകരമായ ജോലിയും.

തെരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്‌ ഫലപ്രദമായി വിനിയോഗിക്കാന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ്‌ വിഭാഗം അനാസ്ഥകാട്ടിയതാണ്‌ പ്രശ്നത്തിന്‌ കാരണമെന്നാണ്‌ ആക്ഷേപം. ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിഞ്ഞവര്‍ഷംവരെ മൂവായിരം രൂപയാണ്‌ ഓണറേറിയമായി നല്‍കിയിരുന്നത്‌. 2013 -14 വര്‍ഷത്തില്‍ ഇത്‌ ആറായിരം രൂപയായി വര്‍ദ്ധിപ്പിച്ചതായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :