ശബരിനാഥ് കീഴടങ്ങി

തിരുവനന്തപുരം| WEBDUNIA|
PRO
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശബരിനാഥ് കോടതിക്ക് മുന്‍പാകെ കീഴടങ്ങി. ഒന്നര വര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന ശബരിനാഥ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.

ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമയായ ശബരിനാഥ് രണ്ട് വര്‍ഷം കൊണ്ട് 200 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് പൊലീസ് കേസ്. ചലച്ചിത്ര താരങ്ങളും, ബിസിനസ്, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരും മുതല്‍ സാധാരണക്കാര്‍ വരെ ഈ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപെട്ടവരില്‍പെടുന്നു.

2008 ഓഗസ്റ്റ് ഒന്നിന് നാഗര്‍കോവിലില്‍ വെച്ചാണ് ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി സിവില്‍ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ശബരിനാഥിന് വേണ്ടി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :