ഉറങ്ങിക്കിടന്ന വീട്ടമ്മ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു

ഇരിട്ടി| WEBDUNIA|
PRO
PRO
ഉറങ്ങിക്കിടന്ന ആദിവാസി കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലാണു സംഭവം നടന്നത്. ബ്ളോക്കിലെ മോഹനന്‍ എന്നയാളുടെ ഭാര്യ മാധവി എന്ന 45 കാരിയാണു ദുരന്തത്തിനിരയായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫാമിലെ പതിനൊന്നാം ബ്ളോക്കിലാണു സംഭവം നടന്നത്. ആനയുടെ ബഹളം കേട്ട് വീട്ടില്‍ നിന്നു പുറത്തേക്കോടിയ മോഹനന്‍ വീണു പരിക്കേറ്റു ചികിത്സയിലാണ്‌.

ഫാം പ്രദേശത്ത് നിരന്തരമായ ആനശല്യത്തിനു പരിഹാരം കാണണമെന്ന് നിരവധി തവണ നാട്ടുകാര്‍ അധികൃതരോട് ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ്‌ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാധവിയുടെ മൃതദേഹം തടഞ്ഞു വച്ചത് സംഘര്‍ഷത്തിനിടയാക്കി.

മാധവിയുടെ മരണത്തിനുത്തരവാദി ഡി.എഫ്.ഒ യാണെന്നും നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ ഫാമിലെ ഓരോ ബ്ളോക്കിലും മൂന്നു വാച്ചര്‍മാരെ വീതം നിയോഗിക്കാമെന്നു തീരുമാനമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :