'അവാര്‍ഡ് അമ്പരിപ്പിച്ചു‘

കൊച്ചി| WEBDUNIA|
PRO
PRO
മികച്ച നടനുള്ള പുരസ്‌കാര വാര്‍ത്ത തന്നെ അമ്പരിപ്പിച്ചുവെന്ന് നടന്‍ ലാല്‍. അയാള്‍, സക്കറിയായുടെ ഗര്‍ഭിണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പുരസ്‌കാര പ്രതീക്ഷയുണ്ടായിരുന്നു.

അവാര്‍ഡ് ആഗ്രഹിച്ചിരുന്നു. വളരെ പേടിച്ചാണ് താന്‍ ഈ ചിത്രങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ ഒരു ഘട്ടത്തിലും തന്റെ പേര് പറഞ്ഞുകേട്ടിരുന്നില്ല.

അതിനാല്‍ അവസാന നിമിഷം പ്രതീക്ഷ അസ്തമിച്ചു. അവാര്‍ഡ് പ്രഖ്യാപനം ഉണ്ടെന്നറിഞ്ഞ് വാര്‍ത്ത കേള്‍ക്കാനിരുന്ന താന്‍ ശരിക്കും അമ്പരന്നുപോയെന്നും ലാല്‍ പ്രതികരിച്ചു. തനിക്ക് ലഭിച്ച പുരസ്കാരം കൂട്ടായ്മയ്ക്കുള്ള അവാര്‍ഡാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ആന്‍ അഗസ്റ്റിന്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :