തിരുവനന്തപുരത്ത് വീണ്ടും പൈപ്പുപൊട്ടല്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൈപ്പു പൊട്ടല്‍ തുടര്‍ക്കഥയായ തിരുവന്ന്തപുരത്ത് വീണ്ടും പൈപ്പു പൊട്ടി കുടിവെള്ളം മുടങ്ങി. ഇന്ന് രാവിലെയാണ് അരുവിക്കര ജലസംഭരണയില്‍ നിന്ന് ജലമെത്തിക്കുന്ന സബ്‌ലൈന്‍ അമ്പലമുക്കിന് സമീപത്ത് വച്ച് പൊട്ടിയത്.

ഇതോടെ അമ്പലംമുക്ക്,​ കേശവദാസപുരം,​ നാലാഞ്ചിറ,​ മെഡിക്കല്‍ കോളേജ്,​ ശ്രീകാര്യം,​ മണ്‍വിള തുടങ്ങിയ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങി.

പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒലിച്ചതോടെ റോഡിന്റെ 50 മീറ്ററോളം തകരുകയും ചെയ്തു പൊട്ടല്‍ പരിഹരിക്കാനായി വാട്ടര്‍ അതോറിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്. വൈകിട്ടോടെ ജലവിതരണം പുന:സ്ഥാപിക്കാനാവുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :