പരസ്യവിമര്‍ശനം: ഷൂക്കുറിന് സുധീരന്റെ താക്കീത്

ആലപ്പുഴ| WEBDUNIA|
PRO
PRO
ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട്‌ പരസ്യ വിമര്‍ശനം നടത്തിയ ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ ഷുക്കൂറിന്‌ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്റെ താക്കീത്‌. കെ സി വേണുഗോപലിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പാര്‍ട്ടയിലെ പ്രമുഖര്‍ കാര്യമായി പങ്കെടുത്തില്ലെന്ന്‌ കഴിഞ്ഞ ദിവസം ഷുക്കൂര്‍ വിമര്‍ശിച്ചിരുന്നു. ഷാനിമോള്‍ ഉസ്‌മാനെ ലക്‌ഷ്യമിട്ടായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം ഷുക്കൂറിനെ വിളിച്ച സുധീരന്‍ റിപ്പോര്‍ട്ട്‌ രഹസ്യമായി സമര്‍പ്പിക്കേണ്ടിയിരുന്നുവെന്നും നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഷുക്കൂര്‍ നടത്തിയ വിമര്‍ശനം മാധ്യമങ്ങള്‍ പുറത്ത്‌ വിട്ടത്‌.

പ്രചാരണവുമായി ബന്ധപ്പെട്ട അവലോകന റിപ്പോര്‍ട്ട്‌ അനുസരിച്ചായിരുന്നു വിമര്‍ശനം. അതേസമയം പരസ്യമായി ആരേയും വിമര്‍ശിച്ചിട്ടില്ലെന്നും പൊതുവായ ചില കാര്യങ്ങള്‍ മാത്രമാണ്‌ പറഞ്ഞതെന്നും ഷുക്കൂര്‍ പറഞ്ഞു.

ആരേയും പേരെടുത്ത്‌ വിമര്‍ശിക്കുകയോ കെപിസിസി റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വെളിപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ കെപിസിസി നേതാക്കളെ വിളിച്ചു പറയുകയും ചെയ്‌തിട്ടുണ്ടെന്ന്‌ ഷുക്കൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :