ആരോപണം തെറ്റ്: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ക്രമസമാധാന രംഗം തകര്‍ന്നുവെന്ന ആരോപണത്തെ പ്രതിരോധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണം തെറ്റാണെന്നും ഇത് സിപിഎം തെരഞ്ഞെടുപ്പില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് പറഞ്ഞു.

സംസ്ഥാനത്തെ കുടുംബങ്ങളിലെ തകര്‍ച്ചയ്ക്ക് പൊലീസിനെ കുറ്റം പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സമാധാന രംഗം തകര്‍ന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

കൊലപാതക കേസുകളിലെ പ്രതികളെ പോലീസ് മണിക്കൂറുകള്‍ക്കം പിടിച്ചെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവങ്ങളില്‍ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളും അക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് സിപിഎം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :