കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

കോഴിക്കോട്| WEBDUNIA| Last Modified വ്യാഴം, 17 ഏപ്രില്‍ 2014 (17:54 IST)
PRO
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് കടത്തുകയായിരുന്ന 4 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്ന യാത്രക്കാരനില്‍ നിന്നും കൈമാറിയ സ്വര്‍ണമാണ് കൊണ്ടോട്ടിക്ക് സമീപത്തു പിടികൂടിയത്.

എലഞ്ഞിക്കല്‍ സ്വദേശികളായ ഷിജു, സനു എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍ നിന്നാണ് സ്വര്‍ണം കണ്ടത്തിയത്. 35 സ്വര്‍ണ ബിസ്‌ക്കറ്റുകളായിട്ടാണ് സ്വര്‍ണം എത്തിച്ചത്. എന്നാല്‍ ഏത് യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. ഇതിനായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :