പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനെതിരെ അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി| WEBDUNIA|
PTI
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിക്കസ്‌ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്‌.

റിപ്പോര്‍ട്ട്‌ കേസ്‌ പരിഗണിക്കുന്ന ജസ്റ്റിസ്‌ ആര്‍എം ലോധയ്ക്ക്‌ അമിക്കസ്‌ ക്യൂറി നേരിട്ട്‌ കൈമാറുകയായിരുന്നു. ക്ഷേത്രഭരണ സമിതിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. പത്മതീര്‍ഥ കുളം ശുചീകരിക്കുന്നതിനുളള ടെന്‍ഡര്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതായും അമിക്കസ്‌ ക്യൂറി കുററപ്പെടുത്തുന്നു.

കുളം ശുചീകരിക്കുന്നതിന്‌ 29 ലക്ഷം രൂപയുടെ ടെന്‍ഡര്‍ 1 കോടി 19 ലക്ഷം രൂപ വരെയായി ഉയര്‍ത്താന്‍ ശ്രമിച്ചെന്നാണ്‌ ആരോപണം. പത്മതീര്‍ഥ കുളവും മിത്രാനന്ദപുരം കുളവും വളരെ ശോചനീയമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ മുതിര്‍ന്ന അഭിഭാഷകനെ ഹാജരാക്കാനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. റിപ്പോര്‍ട്ട്‌ ഈ മാസം 23ന്‌ കോടതിപരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :