എസ്എസ്എല്‍സി ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവന്തപുരം| WEBDUNIA|
PRO
PRO
എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി അബ്ദു റബ്ബ് പ്രഖ്യാപിക്കും. രാവിലെ 11.30നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ കൂടുന്ന ബോര്‍ഡ് യോഗം അംഗീകാരം നല്‍കുന്നതോടെ പരിക്ഷഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം വരും.

2,815 കേന്ദ്രങ്ങളില്‍ 4,64,310 വിദ്യാര്‍ഥികളാണ്‍ ഇത്തവണ പരീക്ഷയെഴുതിയത്. ഈസ്റ്റര്‍ പ്രമാണിച്ച് തുടര്‍ച്ചയായി അവധി വരുന്നതിനാലാണ് നേരത്തെ ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞതവണ ഏപ്രില്‍ 24 നായിരുന്ന് ഫലപ്രഖ്യാപനം. ടി‌എച്ച്എച്ച്എല്‍‌സി, എ‌എച്ച്എല്‍‌സി തുടങ്ങി അഞ്ചു പരീക്ഷകളുടെയും ഫലം ഇതോടപ്പം പ്രഖ്യാപിക്കുന്നു എന്ന പ്രത്യേകതയും നാളെയുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :