വൃക്കയില്‍ നിന്ന് 240 ഓളം കല്ലുകള്‍ പുറത്തെടുത്തു

WEBDUNIA|
PRO
താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ വൃക്കയില്‍ നിന്ന് 240 ഓളം കല്ലുകള്‍ പുറത്തെടുത്തു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ നടന്നത്.

ഗുരുവായൂര്‍ കറുപ്പം വീട്ടില്‍ സ്വദേശിയുടെ വയറില്‍ നിന്നാണ് ചെറുതും വലുതുമായ 240 ഓളം കല്ലുകള്‍ കല്ലുകള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

മൂത്രതടസ്സവും, വൃക്കയുടെ ഭാഗത്ത് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കല്ലുകള്‍ കണ്ടെത്തിയത്.

ഇത്രയധികം കല്ലുകള്‍ ഒരാളുടെ ശരീരത്തിലുണ്ടാകുന്നത് അപൂര്‍വ്വതയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നാല് ഡോക്ടര്‍മാരടങ്ങിയ വിദഗ്ധരുടെ സംഘമാണ് താക്കോല്‍ ദ്വാര ശസ്ത്ക്രിയ നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :